പുതിയ
തലമുറ : എങ്ങിനെ
നിൽക്കുന്നു?
പഴയ തലമുറ :
ദൈവം നിർത്തുന്നു.
പു.
ത. : എങ്ങിനെ
ഓടുന്നു?
പ.
ത. : ദൈവം
ഓട്ടിക്കുന്നു.
പു.
ത. : എങ്ങിനെ
പറക്കുന്നു?
പ.
ത. : ദൈവം
പറപ്പിക്കുന്നു.
പു. ത. : എന്താണിതിന്റെയൊക്കെ ശാസ്ത്രീയാടിത്തറ?
പ.
ത. : ചോദ്യം
ചെയ്താൽ വെട്ടിക്കൊല്ലും, അതു തന്നെ
അടിത്തറ.
പു.
ത. : എന്റെ
ദൈവമേ!!!
എല്ലാ മതങ്ങളിലും ഉണ്ട് ഈ
തലമുറകൾ!
വേദങ്ങളിൽ പറഞ്ഞിട്ടുള്ളത് ദൈവത്തെ
മനസിലാക്കുവാനല്ല, സ്വയം മനസിലാക്കുവാനാണ്. ചോദ്യം
ചെയ്യുകയും ഉത്തരം കണ്ടെത്തുകയും വേണമെന്നാണ്.
പൂർണ്ണ ജ്ഞാനമുള്ള പൂർണ്ണ ശക്തിയുള്ള
പരിപൂർണ്ണനായ ദൈവം വേദങ്ങളിലില്ല.
ഇന്ന് സംസ്കൃതം
അറിഞ്ഞ് വേദങ്ങളും പഠിച്ച് വരുന്നവർ
ആദ്യം ചെയ്യുന്നത് (ആകെ ചെയ്യുന്നത്)
ദൈവത്തെ പൂജിക്കലാണ്. പഴയ തലമുറയെ
കാര്യങ്ങൾ പഠിപ്പിക്കുക പ്രയാസമാണ്. സാധാരണക്കാരായ അവരെ പറ്റിക്കുന്നത് മനസിലാക്കാം.
ചോദ്യം ചെയ്യാൻ ശേഷിയുള്ള ഒരു
പുതു തലമുറയുണ്ടല്ലോ, അവരോടും
എന്തിനാണ് ദൈവം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്?
ദൈവത്തിന്റെ പേരിൽ കബളിപ്പിക്കുന്നതും
പണം പോകുന്നതും പോലീസ്
കേസെടുക്കുന്നതും നമ്മൾ കാണുന്നുണ്ട്. അങ്ങനെയിരിക്കേ,
എത്രയോ ആളുകളെ ദൈവത്തിന്റെ പേരിൽ
പറ്റിക്കുന്ന ശബരിമലയും അനന്തപത്മനാഭസ്വാമി ക്ഷേത്രവും
എന്തു കൊണ്ട് അടച്ചുപൂട്ടുന്നില്ല? ഒരാൾ
സത്യം പറയുകയും അതിനെതിരേ നൂറു
പേർ കള്ളം പറയുകയും
ചെയ്താൽ ആ നൂറു
പേർ പറയുന്നതോ ശരി?
ശാസ്ത്രത്തിന്റെ വളർച്ചയും, വിദ്യാഭ്യാസം എല്ലാവരിലും
എത്തുകയും ചെയ്താൽ മതാചാരങ്ങൾ ഇല്ലാതാവുമെന്ന്
ഒരു തലമുറ വിശ്വസിച്ചിരുന്നു,
ആശ്വസിച്ചിരുന്നു. അത് ഒരു
പരിധി വരെ ശരിയായതുമാണ്.
പക്ഷെ ഇന്നത്തെ വിദ്യാഭ്യാസം അതും
തകർക്കുന്നു. മത
മേലാളന്മാർ കുട്ടികളോട് നിഷ്കർഷിക്കുന്നു, ഇന്ന പാഠഭാഗമെത്തുമ്പോൾ "നീ പഠിക്കരുത്",
"ചില കാര്യങ്ങൾ പറഞ്ഞുത്തരുമ്പോൾ ശ്രദ്ധിക്കരുത്,
ആ സമയം വേറെന്തെങ്കിലും
ചെയ്തു കൊണ്ടിരിക്കുക" എന്നൊക്കെ. സ്കൂളിൽ പഠിപ്പിക്കുന്ന
ടീച്ചർമാരോട് ചോദിച്ചാലറിയാം ഈ കുട്ടികളെ
പഠിപ്പിക്കേണ്ടി വരുന്ന ദുരവസ്ഥ.
മുൻപ് ദൈവത്തിന്റെ
ആവശ്യം ബ്രാഹ്മണർക്കായിരുന്നെങ്കിൽ, ഇന്നത് ഏറ്റു പിടിച്ചിരിക്കുന്നത്
താഴ്ന്ന ജാതിക്കാരെന്നു സ്വയം പുകഴ്ത്തുന്ന ചിലരാണ്!
അന്ന് ബ്രാഹ്മണർക്ക് സ്വയം മേലാളന്മാരാകുവാനും അതു
വഴി മറ്റുള്ളവരെ മാറ്റി
നിർത്തുവാനും സാധിച്ചിരുന്നെങ്കിൽ ഇന്ന് സംവരണത്തിനു വേണ്ടിയാണെന്നു
മാത്രം വിത്യാസം. സ്വാതന്ത്ര്യം ലഭിച്ച്
ഇത്രയും നാളുകളായിട്ടും ഇവിടെ ജാതി സംവരണം
വേണ്ടിവരുന്നുവെങ്കിൽ, ഇവർക്കു വേണ്ടി പ്രവർത്തിച്ചിരുന്നവരൊക്കെ
ഇത്രയും നാൾ എന്താണ്
ചെയ്തത്?
ദൈവത്തിന്റെ പേരും പറഞ്ഞ് ഇവിടെ
വോട്ട് ബാങ്കുകളുണ്ടാക്കുകയാണ് രാഷ്ട്രീയക്കാർ ചെയ്യുന്നത്. കൂടെയുള്ളവനു മാത്രമേ സഹായങ്ങൾ ചെയ്തു
കൊടുക്കുകയുള്ളു, ദൈവം ഇല്ല എന്നു
പറയുന്നവനെ, സ്വന്തം ജാതിയാണെങ്കിലും, അത്യാവശ്യത്തിനു
പോലും തിരിഞ്ഞു നോക്കരുത്. അഭിപ്രായ
സ്വാതന്ത്ര്യമുള്ളപ്പോഴേ സ്ഥിതി ഇങ്ങനെയാണ്!
എന്തിന് മറാത്തികൾക്കു വേണ്ടി
മാത്രം സംസാരിച്ചിട്ടുള്ള, ജാതിപരമായി മാത്രം ആളുകളെ
വേർത്തിരിച്ചിട്ടുള്ള ഒരാളെ പറ്റി ആർക്കും
ദോഷമില്ലാത്ത ഒരു കമന്റ്
പോലും പാടില്ല എന്നത്രെ ഇന്നത്തെ
അലിഖിത നിയമം.
No comments:
Post a Comment