പാക്കിസ്ഥാനിൽ
നിന്നും അഫ്ഗാനിസ്ഥാനിൽ താലിബാനിൽ നിന്നും തീവ്രാദികൾ വളരുന്നത് അവിടെ
പട്ടിണിയും ദാരിദ്ര്യവും ഉള്ളതു കൊണ്ടു തന്നെയാണ്. അതു നിലനിർത്തുന്നതിൽ
ശ്രദ്ധിക്കുന്ന രണ്ടു രാജ്യങ്ങളാണ് അമേരിക്കയും പാക്കിസ്ഥാനും.
തീവ്രവാദത്തെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുവാനാണ് പാക്കിസ്ഥാൻ
ശ്രമിക്കുന്നതെങ്കിൽ അഫ്ഗാനിസ്ഥാനിൽ നിലയുറപ്പിക്കുവാനും അങ്ങിനെ
ദക്ഷിണേഷ്യയിൽ നിയന്ത്രണം സ്ഥാപിക്കുവാനുമാണ് അമേരിക്ക ശ്രമിക്കുന്നത്.
അഫ്ഗാനിസ്ഥാൻ സർക്കാർ ഇവരുടെ അടിയാളുകാളായി പ്രവർത്തിക്കുന്നു (അല്ലെങ്കിൽ
പ്രവർത്തിക്കേണ്ടി വരുന്നു) എന്നുള്ളത് തുല്യ കുറ്റമായി പരിഗണിക്കേണ്ടതാണ്. അമേരിക്ക നൽകിയ സഹായങ്ങളൊക്കെയും ഇന്ത്യക്കെതിരായി
ഉപയോഗിക്കുകയായിരുന്നു എന്ന മുൻ പക്കിസ്ഥാൻ പ്രസിഡന്റ് മുഷറഫിന്റെ വാക്കുകൾ
ഇതിനാധാരമാണ്. ഈ ഭാഗങ്ങളിൽ സഖ്യശക്തികൾ ചിലവാക്കിയ പണം മുഴുവൻ ഇവിടുത്തെ
ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ചിലവഴിച്ചിരുന്നുവെങ്കിൽ ഇന്ന് ഒരിടത്തും
ഇസ്ലാമിക ഭീകരവാദ പ്രവർത്തനങ്ങൾ ഉണ്ടവുമായിരുന്നില്ല. എന്നാൽ മതം തലക്കു
പിടിച്ച പാക്കിസ്ഥാനിലും ഇന്ത്യയിൽ പോലുമുള്ള പലർക്കും അതു സഹിച്ചില്ല.
അവർക്ക് നേരിട്ട് ചെയ്യാൻ പറ്റാത്തത് എഴുത്തും വായനയും അറിയാത്ത പാവങ്ങളെ
കൊണ്ട് ചെയ്യിച്ചു. വിദ്യാ സമ്പന്നരായ ഇവരെ പോലുള്ളവർ
തീവ്രവാദത്തിനുപയോഗിക്കുന്ന കമാൻഡോകളെ നിർമ്മിക്കുകയും അവർക്ക്
വിദ്യഭ്യാസമോ ശരിയായ രീതിയിലുള്ള മതപഠനം പോലുമോ നൽകാതെ ഖുറാനിൽ
ഇങ്ങനെയൊക്കെയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും കുടുംബത്തെ രക്ഷിക്കുമെന്ന
കപട വാഗ്ദാനങ്ങൾ നൽകിയുമാവണം ലോകത്തിന്റെ നനാഭാഗങ്ങളിൽ ഇവരെ ആയുധങ്ങളുമായി
വിടുന്നത്. ഏറ്റവും ക്രൂരമെന്ന് പറയാവുന്നത് ലോകത്തിൽ തന്നെ മുസ്ലീമുകൾ
ഏറ്റവും സുഖമായി ഉറങ്ങുന്ന ഒരു സ്ഥലമായ കേരളത്തിൽ തീവ്രവാദികൾക്ക്
ഒളിത്താവളങ്ങളും സഹായങ്ങളും ഉണ്ടെന്നതാണ്.
Thursday, 22 November 2012
Saturday, 17 November 2012
ജനസേവകർ കേൾക്കാൻ
സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി
മുന്നോട്ട് തന്നെ പോവുകയാണ്. അടുത്ത ഏപ്രിൽ വരെ നിയമനങ്ങൾ നടത്തില്ലെന്ന്
പി.എസ്.സി.യും വാശിയിൽ. സർക്കാർ ഒരു പുനർചിന്തനം നടത്തില്ലെന്ന
തീരുമാനമെടുത്ത സ്ഥിതിക്ക് ഉദ്യോഗാർത്ഥികളോട് അനുഭാവപൂർണ്ണം
പരിഗണിക്കാവുന്ന കാര്യങ്ങൾ പരിശോധിക്കണം. ഏറ്റവും ആദ്യം ഓർക്കേണ്ടത്
ഉദ്യോഗാർത്ഥികളാരും തന്നെ സർക്കാരിന്റെ ശത്രുക്കളല്ല എന്നുള്ളതാണ്.
പി.എസ്.സി.യുടെ പിടിപ്പുകേടു കൊണ്ടോ അഹങ്കാ
പി.എസ്.സി.യുടെ പിടിപ്പുകേടു കൊണ്ടോ അഹങ്കാ
രം
കൊണ്ടോ ഉണ്ടാവുന്ന (ഉണ്ടാക്കുന്ന) പിഴവുകൾക്ക് ഉദ്യോഗാർത്ഥികളെ ബലി
നൽകുന്ന രീതി ശരിയല്ല. എത്രയോ വർഷങ്ങൾക്ക് മുൻപ് വിജ്ഞാപനം വിളിക്കുകയും
പരീക്ഷ നടത്തുകയും ചെയ്തിട്ടും സാധ്യതാ ലിസ്റ്റോ റാങ്ക് ലിസ്റ്റോ പി.എസ്.സി
പ്രസിദ്ധീകരിക്കാത്തതിനാൽ എല്ലാം കഴിഞ്ഞു ജോലി കിട്ടുന്നത് 2013 ഏപ്രിലിനു
ശേഷമാവും എന്നുള്ളത് ഉദ്യോഗാർത്ഥികളെ കൊലയ്ക്കു കൊടുക്കുന്നതിനു
തുല്യമാണ്. ഇതു നീതിയാണോ? ഒരുപാടു പേർ പ്രായം നാൽപ്പതു കഴിഞ്ഞിട്ടും പത്തു വർഷമോ അതിൽ കൂടുതലോ ആയി പി.എസ്.സി പരീക്ഷയെഴുതി ജോലിയും
കാത്തിരിക്കുന്നുണ്ട്. അവർക്കെല്ലാം പങ്കാളിത്ത പെൻഷൻ എന്നു പറയുമ്പോൾ
എന്തു തന്നെ കിട്ടുമെന്ന് കണക്കാക്കാവുന്നതെയുള്ളൂ.
അതു കൊണ്ട് അടുത്ത വർഷം, അതായത് 2013 ഏപ്രിൽ മുതലുള്ള പി.എസ്.സി വിജ്ഞാപനങ്ങൾക്കുള്ള തസ്തികകൾക്ക് പങ്കാളിത്ത പെൻഷൻ എന്ന് മാറ്റം വരുത്തണം.
അതു കൊണ്ട് അടുത്ത വർഷം, അതായത് 2013 ഏപ്രിൽ മുതലുള്ള പി.എസ്.സി വിജ്ഞാപനങ്ങൾക്കുള്ള തസ്തികകൾക്ക് പങ്കാളിത്ത പെൻഷൻ എന്ന് മാറ്റം വരുത്തണം.
സ്വത്തുക്കൾ
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ
മാത്രമല്ല എല്ലാ അമ്പലങ്ങളിലേയും പള്ളികളിലേയും സ്വത്തുക്കൾ സർക്കാർ
ഏറ്റെടുക്കണം. അതു തന്നെ നല്ലൊരു നിക്ഷേപമാക്കി, ജിമ്മും എമേർജിങ്ങ്
കേരളയും എന്തു വിഭാവനം ചെയ്തോ അതു കേരളത്തിലെ മനുഷ്യ വിഭവ ശേഷിയുപയോഗിച്ച്
പ്രാവർത്തികമാക്കുക. അമ്പലങ്ങളും പള്ളികളും ജനങ്ങൾക്കുള്ളതാണ്, അല്ലാതെ
നടത്തിപ്പുകാർക്കുള്ളതല്ല. ഒരു ജനാധിപത്യ രാജ്യത്തിനെന്തിനാണ് ഇവ
സമാന്തരമായി പ്രവർത്തിക്കുന്നത്?
മാധ്യമ ധർമ്മo മനോരമ
പങ്കാളിത്ത പെൻഷനെപ്പറ്റി കാര്യമായ ഒരെതിർപ്പും
ഇല്ലാതിരുന്ന ദിനപത്രമാണ് മലയാള മനോരമ. പക്ഷെ അവരുടെ തന്നെ തൊഴിൽ
പ്രസിദ്ധീകരണമായ തൊഴിൽവീഥിയിൽ അതിനെ ശക്തമായി എതിർക്കുന്നു. 2012 നവമ്പർ
03-ലെ തൊഴിൽവീഥിയിൽ കണക്കുകൾ സഹിതമാണ് ഉദ്യോഗാർത്ഥികളുടെ കൂടെയാണ് എന്നും
തൊഴിൽവീഥിയെന്ന് വരുത്തി തീർക്കുന്നത്. അൽപ്പമെങ്കിലും മാന്യതയും
സത്യസന്തതയും ഭാക്കിയുണ്ടെങ്കിൽ ഈ തൊഴിൽവീഥിയിൽ കൊടുത്തിട്ടുള്ള
വാർത്തയെങ്കിലും മനോരമ ദിനപത്രത്തിലും കൊടുക്കണം. കച്ചവടത്തിനു മാത്രമല്ല
മാധ്യമ ധർമ്മത്തിനും മനോരമ വില നൽകുമെന്ന് മറ്റുള്ളവർക്ക് തോന്നാനെങ്കിലും.
Monday, 12 November 2012
ഒരു ചെറിയ ആക്ഷേപം-കഥ
ഒരു കുട്ടിയതാ മയിൽപ്പീലി വാങ്ങുവാൻ വേണ്ടി കടുത്ത വിലപേശലിലാണ്. അവളാണ് തുഷാര.
തുളുമ്പി നിൽക്കുന്ന വെയിലിൽ പ്രകൃതിയുടെ മടിത്തട്ടായ ചെർപ്പുളശ്ശേരിയിലാണ് ഞങ്ങളിപ്പൊ. പാലക്കാട്ടു നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് ചക്ക വാങ്ങാൻ വന്നതായിരുന്നു ഞാൻ. പശ്ചിമഘട്ടത്തിലെ സൗന്ദര്യം മുഴുവൻ ഒറ്റവരിയിൽ വിവരിക്കുക പ്രയാസം, അല്ല അസാധ്യം. എങ്കിലും അതു ഞാൻ ദൂരെ നിന്ന് കണ്ടാസ്വദിച്ചു എന്ന് എനിക്ക് പറയാം. അതിനാരുടേയും അനുവാദം (ഇപ്പോ) ആവശ്യമില്ല.
ചെർപ്പുളശ്ശേരിയിലെത്തിയപ്പോഴാകട്ടെ ചന്തയിൽ പ്രതീക്ഷിച്ചത്ര തിരക്കില്ല. പച്ചകറികളാകട്ടെ നിറയേ വിൽക്കുവാനുമുണ്ട്. വിലയിൽ സബ്സിഡിയുണ്ടാകുമെന്ന് അറിഞ്ഞിരുന്നു, അതാണ് ഞാൻ ചിറ്റൂരിൽ നിന്നും കഴുതപ്പുറത്തു കേറി വന്നത്. ജനങ്ങൾ അധികമാരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു, പൂരത്തിരക്ക്.
ഞാൻ വന്നു കേറിയപ്പോ നെൽ കൃഷിയും മണ്ണുമായിരുന്നു ആദ്യം വിൽപ്പനയ്ക്ക് വച്ചിരുന്നത്. പച്ചക്കറി വാങ്ങുവാൻ വന്ന എല്ലാവരും ശ്രദ്ധിക്കത്തക്ക രീതിയിലായിരുന്നു ചന്തയിൽ കൃഷിവിൽപ്പനയ്ക്ക് വിളിച്ചു കൂവിയിരുന്നത്. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്, ജൈവ വള സമ്പുഷ്ടമെന്ന് വിളിച്ചു പറയുന്ന നെല്ലിലും മണ്ണിലും രാസകീടങ്ങൾ. ആ കീടങ്ങളെ മാറ്റാൻ പറ്റില്ലേയെന്ന ഈയുള്ളവന്റെ ചോദ്യത്തിന് കുടുംബശ്രീയിലെ ആണുങ്ങൾ സഹായിക്കുമെന്നാണ് ഉത്തരം കിട്ടിയത്. ഞാൻ കൃതാർത്ഥനായി!
ഈ തിരക്കിലൊന്നും പെടാതെയാണ് പത്തു വയസ്സുകാരിയായ തുഷാര വിലപേശുന്നത്. എന്നെ കണ്ട മാത്രയിൽ അവൾ പറഞ്ഞു, " ദിലീപ് മാമേ, എന്റെ കയ്യിൽ പത്തു രൂപയെ ഉള്ളൂ. ഇയാൾ പറേണത് മയിൽപ്പീലിക്ക് പതിനഞ്ചു രൂപ വേണംന്നാ. ഒന്നു കുറയ്ക്കാൻ പറയൂ മാമേ." എന്നേ 'മാമേ' എന്നു വിളിച്ചപ്പോൾ, ആ ബഹുമാനം കണ്ടപ്പോൾ, ഞാൻ മുഴുവൻ മയിൽപ്പീലിയും വാങ്ങി അവൾക്കു കൊടുത്തു. "ഇതെല്ലാം നിനക്കാ, ട്ടൊ മോളേ...."
നിറഞ്ഞ സന്തോഷത്തോടെ മനസ്സ് തുറന്ന് തുഷാര പറഞ്ഞു "ശരി ആയിക്കോട്ടെ".

Wednesday, 7 November 2012
Walayar and animals
വാളയാർ എന്നും ഒരു പ്രശ്നബാധിത പ്രദേശമാണ്. റയിൽവേയുടെ ഒരു ട്രാക്ക് കാട്ടിൽ കൂടെ പോകുന്നതാണ് പ്രശ്നം. കാട്ടാനകൾ ട്രയിനിന്റെ മുൻപിൽ എപ്പൊ വേണമെങ്കിലും വന്നുപെടാം. കാട്ടിനുള്ളിലെ പല റയിൽവേ സ്റ്റേഷനുകളിലും സൗകര്യ കുറവുമുണ്ട്. എന്തു കൊണ്ട് വനപ്രദേശത്തിനു പുറത്തു കൂടെ ആ ട്രാക്ക് മാറ്റി സ്ഥാപിക്കുന്നില്ല? അങ്ങനെ ചെയ്താൽ വനത്തിനുള്ളിലെ ജീവികൾക്ക് കുറച്ചെങ്കിലും സ്വസ്ഥത കിട്ടും. ജനങ്ങൾക്ക് ട്രയിൻ കേറാനും സൗകര്യമുണ്ടാകും, വനത്തെ നശിപ്പിക്കാതെയുള്ള വികസനപ്രവർത്തനങ്ങൾക്കും സാധ്യത തെളിയും. ഹൈവേ വികസനത്തിന്റെ കൂടെ തന്നെ ഇതും നടപ്പിലാക്കിയാൽ ജനങ്ങളും ഹാപ്പി, മൃഗങ്ങളും ഹാപ്പി.....
ഭൂമിയുടെ അവകാശികൾ. വനത്തിന്റെ ?
ആദിവാസികൾ എന്തുകൊണ്ടാണ് ആദിവാസികളായിതന്നെ കാട്ടിൽ തുടരുന്നത്? അവർക്ക് പരിഷ്കൃതരാകേണ്ടേ? അകേണ്ടെങ്കിൽ അവർക്കെന്തിനാണ് വനഭൂമി? വനത്തിനുള്ളിൽ തന്നെ ജീവിക്കണമെങ്കിൽ എന്തിനാണ് അവിടെ സൗകര്യങ്ങൾ? അവരെ വനത്തിൽ നിന്നും മനുഷ്യർക്കിടയിലേക്ക്, നാട്ടിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. അതിനു വേണ്ടിയാണ് അവരുടെ ജനപ്രധിനിധികൾ ശ്രദ്ധ ചെലുത്തേണ്ടത്. കൃഷി ചെയ്യാതെ വർഷങ്ങളായി തരിശ്ശിട്ടിരിക്കുന്ന ഭൂമിയിൽ അവർക്ക് കൃഷി ചെയ്യാൻ സാധ്യതകളൊരുക്കി കൊടുക്കണം. എല്ലാ മനുഷ്യരും കാടിന്റെ മക്കൾ തന്നെയാണ്. കാട്ടിൽ നിന്നും ഇറങ്ങി സാംസ്കാരികമായി ജീവിച്ചുവരുന്നവരാണ് നാമെല്ലാവരും. ആ സംസ്കാരത്തിലേക്ക് അവരേയും കൂടെ കൂട്ടണം. വനത്തേയും വനത്തിലെ ജീവികളേയും വെറുതെ വിടണം. അവരെ സംരക്ഷിക്കുന്ന വനപാലകരെ ശത്രുക്കളെ പോലെ കാണാതെ, അവരും രാജ്യ സുരക്ഷയുടെ നേർഭാഗമായി കാണണം.
Thursday, 1 November 2012
The land of Malayalam
ഇന്നു
കേരളപ്പിറവി ദിനം, 2012. വളരെ സന്തോഷമായാണ് കേരളീയർ ഇന്ന്
കേരളത്തിലിരിക്കുന്നത്. ഇനി ഇവിടെ പട്ടിണിയുണ്ടാവില്ല. സർക്കാരുദ്യോഗസ്ഥരും
രാഷ്ട്രീയക്കാരും അഴിമതി മതിയാക്കി. സ്ത്രീകൾക്ക് മനസമാധാനമായി
അവർക്കിഷ്ട്ടപെട്ട വേഷമണിഞ്ഞ് പുറത്തിറങ്ങി നടക്കാം. ആദിവാസികൾക്ക്
വനഭൂമിയല്ലാത്ത കൃഷി ഭൂമി ലഭിച്ചു. വനസമ്പത്ത് ഇനി നൾക്കു നാൾ വർദ്ധിക്കും.
അതിനുള്ള ഉദ്ഘാടനം കഴിഞ്ഞു. കേരളാ മലയാള സർവകലാശലയിൽ 100 ഏക്കറിൽ കൃഷിക്കു
വിത്തെറിഞ്ഞാണ് ഈ സൽകർമ്മം നടത്തിയത്. തമിഴന്മാർക്ക് മാത്രമല്ല നമ്മുക്കും
വേണം ഭാഷാ തീവ്രവാദം. ഹൊ, ഒരു വെലുത്തമ്പി പ്രഭാകരൻ നമ്മുക്കില്ലാതെ
പോയല്ലോ, എന്റെ മുരുകാ.... കർത്താവേ.... അള്ളാ..... (ഇനിയിപ്പോ ആരാ
അവതാരമെടുത്തു വരിക എന്നറിയില്ലല്ലൊ?!!)
ആ 100 ഏക്കറിൽ തെങ്ങോ
കപ്പകിഴങ്ങോ നട്ടിരുന്നെങ്കിൽ വരും തലമുറയ്ക്കു
പഠിപ്പിച്ചുകൊടുക്കാമായിരുന്നു, ഇങ്ങനെയാണ് ഇവ വളരുന്നത് എന്ന്. ഈ മലയാള
ഭാഷ ഇത്രയും കാലം എവിടെയയിരുന്നു? സർവകലാശാല വന്നാലെ വരൂ, എന്ന പിടിവാശിയിൽ
എവിടെയെങ്കിലും ഇരുന്നിരിക്കാം............
Subscribe to:
Posts (Atom)