Thursday, 22 November 2012

തീവ്രവാദോപയോഗം

പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ താലിബാനിൽ നിന്നും തീവ്രാദികൾ വളരുന്നത് അവിടെ പട്ടിണിയും ദാരിദ്ര്യവും ഉള്ളതു കൊണ്ടു തന്നെയാണ്. അതു നിലനിർത്തുന്നതിൽ ശ്രദ്ധിക്കുന്ന രണ്ടു രാജ്യങ്ങളാണ് അമേരിക്കയും പാക്കിസ്ഥാനും. തീവ്രവാദത്തെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുവാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെങ്കിൽ അഫ്ഗാനിസ്ഥാനിൽ നിലയുറപ്പിക്കുവാനും അങ്ങിനെ ദക്ഷിണേഷ്യയിൽ നിയന്ത്രണം സ്ഥാപിക്കുവാനുമാണ് അമേരിക്ക ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാൻ സർക്കാർ ഇവരുടെ അടിയാളുകാളായി പ്രവർത്തിക്കുന്നു (അല്ലെങ്കിൽ പ്രവർത്തിക്കേണ്ടി വരുന്നു) എന്നുള്ളത് തുല്യ കുറ്റമായി പരിഗണിക്കേണ്ടതാണ്. അമേരിക്ക നൽകിയ സഹായങ്ങളൊക്കെയും ഇന്ത്യക്കെതിരായി ഉപയോഗിക്കുകയായിരുന്നു എന്ന മുൻ പക്കിസ്ഥാൻ പ്രസിഡന്റ് മുഷറഫിന്റെ വാക്കുകൾ ഇതിനാധാരമാണ്. ഈ ഭാഗങ്ങളിൽ സഖ്യശക്തികൾ ചിലവാക്കിയ പണം മുഴുവൻ ഇവിടുത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ചിലവഴിച്ചിരുന്നുവെങ്കിൽ ഇന്ന് ഒരിടത്തും ഇസ്ലാമിക ഭീകരവാദ പ്രവർത്തനങ്ങൾ ഉണ്ടവുമായിരുന്നില്ല. എന്നാൽ മതം തലക്കു പിടിച്ച പാക്കിസ്ഥാനിലും ഇന്ത്യയിൽ പോലുമുള്ള പലർക്കും അതു സഹിച്ചില്ല. അവർക്ക് നേരിട്ട് ചെയ്യാൻ പറ്റാത്തത് എഴുത്തും വായനയും അറിയാത്ത പാവങ്ങളെ കൊണ്ട് ചെയ്യിച്ചു. വിദ്യാ സമ്പന്നരായ ഇവരെ പോലുള്ളവർ തീവ്രവാദത്തിനുപയോഗിക്കുന്ന കമാൻഡോകളെ നിർമ്മിക്കുകയും അവർക്ക് വിദ്യഭ്യാസമോ ശരിയായ രീതിയിലുള്ള മതപഠനം പോലുമോ നൽകാതെ ഖുറാനിൽ ഇങ്ങനെയൊക്കെയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും കുടുംബത്തെ രക്ഷിക്കുമെന്ന കപട വാഗ്ദാനങ്ങൾ നൽകിയുമാവണം ലോകത്തിന്റെ നനാഭാഗങ്ങളിൽ ഇവരെ ആയുധങ്ങളുമായി വിടുന്നത്. ഏറ്റവും ക്രൂരമെന്ന് പറയാവുന്നത് ലോകത്തിൽ തന്നെ മുസ്ലീമുകൾ ഏറ്റവും സുഖമായി ഉറങ്ങുന്ന ഒരു സ്ഥലമായ കേരളത്തിൽ തീവ്രവാദികൾക്ക് ഒളിത്താവളങ്ങളും സഹായങ്ങളും ഉണ്ടെന്നതാണ്.

No comments:

Post a Comment